ഹോം › സിനിമ

കരിയറിന്റെ പീക്കിൽ നിൽക്കെ അഭിനയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ട്വൽത്ത് ഫെയിൽ നായകൻ

By MJ Desk · 02 Dec 2024, 10:47 AM

അഭിനയം നിർത്തുന്നുവെന്ന് ബോളിവുഡ് നടൻ വിക്രാന്ത് മാസി. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ ഏതാനും ചിത്രങ്ങൾ കൊണ്ട് തന്നെ ബോളിവുഡിലെ ശ്രദ്ധേയനായ താരമാണ് വിക്രാന്ത് മാസി. പുതിയ ചിത്രമായ ദി സബർമതി റിപ്പോർട്ട് ബോക്‌സോഫീസിൽ മികച്ച കളക്ഷനുമായി പോകുന്നതിനിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം 37ാം വയസ്സിലാണ് അഭിനയം നിർത്തുന്നുവെന്ന് താരം പ്രഖ്യാപിച്ചത്. 2025ൽ വരുന്ന ചിത്രങ്ങളാകും തന്റെ അവസാന സിനിമകളെന്നും വിക്രാന്ത് പറഞ്ഞു. ട്വൽത്ത് ഫെയിൽ, സെക്ടർ 36 തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ കയ്യടി നേടിയ താരമാണ് വിക്രാന്ത് മാസി നിങ്ങളുടെ അകമഴിഞ്ഞ പിന്തുണക്ക് ഓരോരുത്തരോടും നന്ദി പറയുന്നു. പക്ഷേ മുന്നോട്ടു നോക്കുമ്പോൾ ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസ്സിലാക്കുന്നു. 2025ൽ നമ്മൾ പരസ്പരം അവസാനമായി കാണും. അവസാന രണ്ട് ചിത്രങ്ങളും ഒരുപാട് ഓർമകളുമുണ്ട് എന്ന് വിക്രാന്ത് മാസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#vikrant massey

ബന്ധപ്പെട്ട വാർത്തകൾ

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?ഫാന്റസി ലോകമൊരുക്കി ‘അതിമനോഹരം’; ശ്രദ്ധ നേടി ‘സുന്ദര രാവണനേ’ ഗാനം
പൂർണ്ണ പേജ് കാണുക ›