{"vars":{"id": "89527:4990"}}

സ്‌നേഹത്തോടെ ഉപദേശിക്കാനും വഴക്ക് പറയാനും ഇനി ശ്രീനിയേട്ടൻ ഇല്ല; അനുശോചിച്ച് ദിലീപ്
 

 

നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ ദിലീപ്. എന്നും ഹൃദയത്തോട് ചേർത്ത് നിർത്തിയയാൾ, സ്‌നേഹത്തോടെ ഉപദേശിക്കാനും, പരിഭവം തോന്നാത്തവിധം വഴക്ക് പറയാനും ഇനി ശ്രീനിയേട്ടൻ ഇല്ല. മലയാള സിനിമയിൽ ശ്രീനിയേട്ടന്റെ സാന്നിധ്യം ഇല്ലാത്ത ശൂന്യത വളരെ വലുതായിരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു


കുറിപ്പിന്റെ പൂർണരൂപം

'പ്രിയപ്പെട്ട ശ്രീനിയേട്ടന് വിട,
സ്‌നേഹത്തോടെ ഉപദേശിക്കാനും, പരിഭവം തോന്നാത്തവിധം വഴക്ക് പറയാനും ഇനി ശ്രീനിയേട്ടൻ ഇല്ല. എന്നും ഹൃദയത്തോട് ചേർത്ത് നിർത്തിയ ഒരാൾ ഇനി ഇല്ല എന്നറിയുമ്പോൾ വാക്കുകൾ മുറിയുന്നു.... സ്വന്തം പ്രവർത്തന മേഖലയിൽ ഇത്രയേറെ മികവ് തെളിയിച്ച മറ്റൊരാൾ ഉണ്ടോ എന്ന് തന്നെ സംശയം. എന്റെ ജീവിതത്തിലും, മലയാള സിനിമയിലും ശ്രീനിയേട്ടന്റെ സാന്നിധ്യം ഇല്ലാത്ത ശൂന്യത വളരെ വലുതായിരിക്കും.ആദരാഞ്ജലികൾ'