ഹോം › സിനിമ

ലാലേട്ടന്റെ സ്കൂട്ടറിൽ ഉണ്ണി മുകുന്ദൻ; എന്തോ വലുത് വരുന്നുണ്ടെന്നു സോഷ്യൽ മീഡിയ

By News Desk · 29 Jan 2025, 02:00 PM

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രമായിരുന്നു ‘മാര്‍ക്കോ.’ മാർക്കോയിലൂടെ ദക്ഷിണേന്ത്യയിലടക്കം നിരവധി ആരാധകരെ സൃഷ്ടിക്കാൻ ഉണ്ണി മുകുന്ദനായി. ഉണ്ണി മുകുന്ദന്റെ വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചുള്ള ചർച്ചകളും ആരാധകർക്കിടയിൽ സജീവമാണ്. https://www.instagram.com/p/DFXabv-yGuh/?igsh=MWY1aG9heXJsdnpkbg== ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. സ്കൂട്ടറിൽ ഇരിക്കുന്ന ചിത്രത്തോടൊപ്പം ‘സ്പെഷ്യലായ ഒന്ന് വരുന്നു, കാത്തിരിക്കു’ എന്ന കുറപ്പ് താരം പങ്കുവച്ചിട്ടുണ്ട്. ‘എംഎൽ 2255’ എന്ന രജിസ്ട്രേഷൻ നമ്പരിലുള്ള സ്കൂട്ടറിൽ ഇരിക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത് നിരവധി കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്. സ്കൂട്ടർ മോഹൻലാലിന്റേത് ആണെന്നും, മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എംപുരാനിൽ’ ഉണ്ണി മുകുന്ദന്റെ അതിഥി വേഷം ഉണ്ടാകാമെന്നും ആരാധകർ കമന്റു ചെയ്യുന്നു. അതേസമയം, ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റു പങ്കുവച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഗെറ്റ് സെറ്റ് ബേബി’യിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്നും കമന്റുകളുണ്ട്. ഐവിഎഫ് സ്പെഷലിസ്റ്റ് ആയ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പറയുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. വിനയ് ഗോവിന്ദാണ് ചിത്രത്തിന്റെ സംവിധാനം. ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത് തുടങ്ങി നിരവധി താരങ്ങളും ഗെറ്റ് സെറ്റ് ബേബിയിലുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽസൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?
പൂർണ്ണ പേജ് കാണുക ›