വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാകുന്നു; നായകൻ പൃഥ്വിരാജ്, സംവിധാനം ആഷിഖ് അബു

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്ത് മലയാള രാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാകുന്നു. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്ത് മലയാള രാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാകുന്നു. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാരിയംകുന്നന്‍ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്‌

വാരിയംകുന്നനായി എത്തുന്നത് പൃഥ്വിരാജ് സുകുമാരനാണ്. മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കുമെന്ന് ആഷിഖ് അബു ഫേസ്ബുക്കിലൂടെ അറിയിച്ചു

ഹർഷദ്, റമീസ് എന്നിവരാണ് ചിത്രത്തിന്റെ രചന. സിക്കന്ദർ, മൊയ്ദീൻ നിർമാണവും മുഹ്‌സിൻ പരാരി കോ ഡയറക്ടറുമാണ്.

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന…

Posted by Aashiq Abu on Sunday, June 21, 2020