വിജയ്ക്ക് വീണ്ടും തിരിച്ചടി: ജനനായകൻ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി, റിലീസ് നീളും
Jan 15, 2026, 12:05 IST
വിജയ് ചിത്രം ജനനായകന് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി. ചിത്രത്തിന്റെ റിലീസ് സ്‌റ്റേ ചെയ്ത ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോതി പരിഗണിച്ചില്ല. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ നിർമാതാക്കളോട് സുപ്രീം കോടതി നിർദേശിച്ചു
ഇതോടെ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകുമെന്ന് ഉറപ്പായി. പൊങ്കൽ അവധി കഴിഞ്ഞ് ജനുവരി 20ന് ആണ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കാനിരിക്കുന്നത്. അതിനാൽ ഈ ഘട്ടത്തിൽ ഹർജി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു
നേരത്തെ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് സിനിമയുടെ റിലീസിന് അനുമതി നൽകിയിരുന്നു. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് നൽകാനായിരുന്നു നിർദേശം. എന്നാൽ സെൻസർ ബോർഡ് അന്ന് തന്നെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു.