{"vars":{"id": "89527:4990"}}

ചരിത്രം കുറിച്ച് ലോക ചാപ്റ്റർ 1 ചന്ദ്ര: ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രം
 

 

മലയാള സിനിമയിൽ ചരിത്രം കുറിച്ച് കല്യാണി പ്രിയദർശൻ നായിക ആയി എത്തിയ ലോക ചാപ്റ്റർ 1 ചന്ദ്ര. ആഗോള ബോക്‌സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി ലോക മാറി. മോഹൻലാലിന്റെ എമ്പുരാനെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 

നിർമാതാക്കളായ വേഫെറർ ഫിലിംസാണ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു ഫീമെയിൽ കേന്ദ്ര കഥാപാത്രമായി വരുന്ന ഇന്ത്യൻ സിനിമ നേടിയ ഏറ്റവും വലിയ കളക്ഷൻ എന്ന നേട്ടവും ഇനി ലോകയ്ക്ക് ആണ്. ഡൊമനിക് അരുൺ സംവിധാനം ചെയ്ത സിനിമ റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു

മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രമാണ് ലോക. സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായുള്ള ആദ്യ ചിത്രം കൂടിയാണിത്. കല്യാണിക്കൊപ്പം നസ്ലിൻ, ചന്തു സലിം കുമാർ, സാൻഡി, നിഷാന്ത് സാഗർ, വിജയരാഘവൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരാണ് ചിത്രത്തിലുള്ളത്.