ഇതിലും മികച്ചൊരു തുടക്കം എനിക്ക് ലഭിക്കാനില്ല- പ്രിയാ വാര്യര്‍
പ്രിയാ വാര്യര്‍ നായികയായെത്തുന്ന കന്നഡ ചിത്രം വിഷ്ണുപ്രിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന് ശ്രേയസ് മഞ്ജുവാണ്. ഇതിലും മികച്ചൊരു തുടക്കം തനിക്ക് കിട്ടാനില്ലെന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് പ്രിയ കുറിച്ചത്.
1990ല്‍ നടന്നൊരു യഥാര്‍ഥ സംഭവത്തെ അധികരിച്ചാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. സിന്ധു ശ്രീയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഒരു പ്രണയകഥയാണ് പറയുന്നതെന്നാണ് പോസ്റ്റര്‍ നല്കുന്ന സൂചന.
‘അപ്പോള്‍ ഇതാണ്, കന്നഡയിലെ എന്റെ അരങ്ങേറ്റ ചിത്രം വിഷ്ണുപ്രിയയുടെ പോസ്റ്റര്‍. ഇത്തരമൊരു അതിശയകരമായ ടീമിനൊപ്പം ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ആഹ്ലാദത്തിലാണ്. ഇതിലും മികച്ചൊരു തുടക്കം എനിക്ക് ലഭിക്കാനില്ല’. എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് പ്രിയ കുറിച്ചത്.