തെലുങ്ക് സൂപ്പർ സ്റ്റാർ രാംചരണിന് കൊവിഡ് സ്ഥിരീകരിച്ചു

തെലുങ്ക് സൂപ്പർ താരം രാംചരണിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടിൽ ക്വാറന്റൈനിലാണെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും രാം ചരൺ അറിയിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ
 

തെലുങ്ക് സൂപ്പർ താരം രാംചരണിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടിൽ ക്വാറന്റൈനിലാണെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും രാം ചരൺ അറിയിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കാനും താരം നിർദേശിച്ചിട്ടുണ്ട്. മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ മകനാണ് രാം ചരൺ. രാജമൗലിയുടെ പുതിയ ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.