പച്ചക്കറി അരിയുന്ന ദുല്‍ഖര്‍ സല്മാന്- ചിത്രം വൈറലായി
അഞ്ജലി മേനോന് തിരക്കഥയെഴുതി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലില്‍ ദുല്‍ഖര്‍ സല്മാന് ഒരു ഷെഫിന്റെ വേഷത്തിലാണ് എത്തുന്നത്. ഇപ്പോഴിതാ യഥാര്‍ത്ഥ ജീവിതത്തിലും ദുല്‍ഖര്‍ നല്ലൊരു
Apr 7, 2020, 12:32 IST
അഞ്ജലി മേനോന് തിരക്കഥയെഴുതി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലില്‍ ദുല്‍ഖര്‍ സല്മാന് ഒരു ഷെഫിന്റെ വേഷത്തിലാണ് എത്തുന്നത്. ഇപ്പോഴിതാ യഥാര്‍ത്ഥ ജീവിതത്തിലും ദുല്‍ഖര്‍ നല്ലൊരു ഷെഫാണെന്ന് തെളിയിക്കുന്ന ചിത്രമാണ് വൈറലാവുന്നത്. പച്ചക്കറി അരിയുന്ന ചിത്രമാണ് ദുല്‍ഖര്‍ പങ്കുവെച്ചത്.
ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. എട്ടുമണിക്കൂര്‍കൊണ്ട് 67000-ലേറെ ലൈക്കാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നൂറുകണക്കിന് കമന്റും ഷെയറും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
അതേസയമം ഉസ്താദ് ഹോട്ടലില്‍ ദുല്‍ഖര്‍ അവതരിപ്പിച്ച ഫൈസി എന്ന ഷെഫ് കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഉസ്താദ് ഹോട്ടല്‍ ബോക്സ് ഓഫീസില്‍ മികച്ച കളക്ഷനും നേടിയിരുന്നു.