പന്ത്രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ച് നടന്‍ യദു കൃഷ്ണ

വിവാഹ വാര്ഷികം ആഘോഷിച്ച് നടന് യദു കൃഷ്ണ. പന്ത്രണ്ടാം വിവാഹവാര്ഷിക ഫോട്ടോ താരം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. നിരവധി പേരാണ് താരത്തിന് ആശംസകള് നേര്ന്ന് എത്തിയിരിക്കുന്നത്. ബാലതാരമായി മലയാള
 

വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന്‍ യദു കൃഷ്ണ. പന്ത്രണ്ടാം വിവാഹവാര്‍ഷിക ഫോട്ടോ താരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്. ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറിയ നടനാണ് യദു കൃഷ്ണന്‍.

മിനി സ്‌ക്രീനിലൂടെയാണ് യദു അഭിനയ രാഗത്തേക്ക് എത്തിയത്. മമ്മൂട്ടി ചിത്രമായ ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ എന്ന സിനിമയിലെ ‘ഞങ്ങള്‍ അസ്വസ്ഥരാണ്’ എന്ന കിടിലന്‍ ഡയലോഗിലൂടെയാണ് യദു പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. ഇന്ന് ട്രോളന്മാര്‍ക്കിടയില്‍ ഹിറ്റാണ് യദുവിന്റെ ഈ ഡയലോഗ്.

വിവാഹിതരേ ഇതിലേ ഇതിലേ’യിലൂടെയായിരുന്നു യദു മലയാള സിനിമയില്‍ അരങ്ങേറിയത്. ശേഷം നിരവധി സിനിമകകളിലും ശ്രദ്ധേയമായ നിരവധി മിനി സ്‌ക്രീന്‍ പരമ്പരകളിലും യദു അഭിനയിച്ചിട്ടുണ്ട്.