മൊട്ടയടിച്ച ജ്യോതിര്‍മയിയുടെ പുതിയ ലുക്ക് പങ്കുവെച്ച് അമല്‍നീരദ്

മലയാളികളുടെ പ്രിയ താരം നടി ജ്യോതിര്മയിയുടെ പുതിയ ലുക്ക് പങ്കുവെച്ച് ഭര്ത്താവും പ്രശസ്ത സംവിധായകനുമായ അമല്നീരദ്. ‘തമസോമ ജ്യോതിര്ഗമയ’ എന്ന അടിക്കുറിപ്പോടെയാണ് അമല് സമൂഹമാധ്യമ അക്കൗണ്ടുകളില് ചിത്രം
 

മലയാളികളുടെ പ്രിയ താരം നടി ജ്യോതിര്‍മയിയുടെ പുതിയ ലുക്ക് പങ്കുവെച്ച് ഭര്‍ത്താവും പ്രശസ്ത സംവിധായകനുമായ അമല്‍നീരദ്. ‘തമസോമ ജ്യോതിര്‍ഗമയ’ എന്ന അടിക്കുറിപ്പോടെയാണ് അമല്‍ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ചിത്രം പങ്കു വച്ചത്.

സ്വകാര്യ നിമിഷങ്ങളോ അതുമായി ബന്ധപ്പെട്ട ചിത്രങ്ങളോ അധികം പുറത്തു വിടാത്ത അമല്‍ തന്നെ ഈ വ്യത്യസ്ത ചിത്രം പോസ്റ്റ് ചെയ്തത് ആരാധകര്‍ക്കും കൗതുകമായി. എന്നാല്‍ ചിത്രത്തിന്റെ കമന്റുകളില്‍ മിക്കതും അമലിന്റെ പുതിയ ചിത്രമായ ബിലാല്‍ 2-വിനെക്കുറിച്ചുള്ളതാണ്.

2015 ഏപ്രില്‍ 4-നാണ് അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരാകുന്നത്. വരത്തന്‍ ആണ് അമല്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. അടുത്തിടെയിറങ്ങിയ ട്രാന്‍സിനായി ക്യാമറ ചെയ്തത് അമല്‍ ആണ്.