‘മണി ഹീസ്റ്റിലെ’ പ്രൊഫസറായി ജയസൂര്യ

നെറ്റ്ഫ്ലിക്സില് ഇപ്പോള് സ്പാനിഷ് വെബ് സീരിസ് മണി ഹീസ്റ്റാണ് ട്രെന്ഡിങ്. പ്രമുഖ താരങ്ങളടക്കം നിരവധി ആരാധകരാണ് ഈ സീരിസിന്. മണി ഹീസ്റ്റിലെ പ്രൊഫസറായ സെര്ജിയോ മാര്ക്വിനയുടെ ലുക്കിലുള്ള
 

നെറ്റ്ഫ്ലിക്സില്‍ ഇപ്പോള്‍ സ്പാനിഷ് വെബ് സീരിസ് മണി ഹീസ്റ്റാണ് ട്രെന്‍ഡിങ്. പ്രമുഖ താരങ്ങളടക്കം നിരവധി ആരാധകരാണ് ഈ സീരിസിന്. മണി ഹീസ്റ്റിലെ പ്രൊഫസറായ സെര്‍ജിയോ മാര്‍ക്വിനയുടെ ലുക്കിലുള്ള ചിത്രം പങ്കുവെച്ച് യുവതാരം കാളിദാസ് ജയറാം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ജയസൂര്യയും പ്രൊഫസറുടെ വേഷത്തിലെത്തിയിരിക്കുന്നു. കൃത്യമായി ചേരുന്നുണ്ടെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

 

‘എന്റെ സ്വപ്നം ഭാഗികമായി തന്റെ വരയിലൂടെ സാക്ഷാത്കരിച്ച് താമിര്‍’ എന്നാണ് ജയസൂര്യ ചിത്രത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്. ജയേട്ടാ, കേരളാ മോഡല്‍ മണി ഹീസ്റ്റ് പ്രതീക്ഷിക്കാമോ?, നിങ്ങളുടെ കയ്യില്‍ ഈ വേഷം ഭദ്രമാണ് തുടങ്ങിയ പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്നും വരുന്നത്. വലിയ സ്വീകാര്യത തന്നെ ആരാധകര്‍ ഈ ചിത്രത്തിന് നല്‍കി.