‘മമ്മി ആന്‍ഡ് മീ’ വരദയുടെ കുട്ടിക്കാല ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

കോവിഡ് കാലത്ത് വീട്ടിനുള്ളില് സമയം ചെലവഴിക്കുന്ന താരങ്ങള് വ്യത്യസ്തമായ കാര്യങ്ങള് ചെയ്യുന്ന തിരക്കിലാണ്. ചിലര് പാചകതിരക്കിലാണെങ്കില് മറ്റു ചിലര് സോഷ്യല്മീഡിയയില് സജീവമാണ്. ചെറുപ്പത്തിലെ ഫോട്ടോകള് പങ്കുവെക്കുകയാണ് മറ്റുചില
 

കോവിഡ് കാലത്ത് വീട്ടിനുള്ളില്‍ സമയം ചെലവഴിക്കുന്ന താരങ്ങള്‍ വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്ന തിരക്കിലാണ്. ചിലര്‍ പാചകതിരക്കിലാണെങ്കില്‍ മറ്റു ചിലര്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ചെറുപ്പത്തിലെ ഫോട്ടോകള്‍ പങ്കുവെക്കുകയാണ് മറ്റുചില താരങ്ങള്‍. ഇപ്പോഴിതാ

അമ്മയോടൊപ്പമുള്ള വ്യത്യസ്ത കാലങ്ങളിലെ ചിത്രങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം വരദ. കുഞ്ഞു വരദയെ അമ്മ എടുത്തുകൊണ്ടു നില്‍ക്കുന്ന ഒരു പഴയ ചിത്രവും അമ്മയോടൊപ്പമുള്ള വരദയുടെ പുതിയ ചിത്രവുമുണ്ട്. താരത്തിന്റെ പോസ്റ്റ് ഇതിനോടകം വൈറല്‍ ആണ്.

 

‘മമ്മി ആന്‍ഡ് മീ’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകള്‍ താരത്തിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തുന്നുണ്ട്.

 

അമലയായി എത്തി മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നായികയാണ് വരദ. വാസ്തവം എന്ന സിനിമയിലാണ് വരദ ആദ്യം അഭിനയിച്ചത്. അതില്‍ പൃഥ്വിരാജിന്റെ ഏറ്റവും ഇളയ അനുജത്തിയുടെ വേഷമായിരുന്നു. ശേഷം സുല്‍ത്താന്‍ എന്ന ചിത്രത്തില്‍ വിനു മോഹന്റെ നായികയായി. മകന്റെ അച്ഛന്‍, ഉത്തരാസ്വയംവരം, വലിയങ്ങാടി, കാതലിക്കലാമ, അജന്ത എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.