ഹോം › ദേശീയം

ടി.വി. സോമനാഥൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി

By admin · 13 Aug 2024, 03:55 PM

ന്യൂഡൽഹി: ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥനെ പുതിയ ക്യാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു. ഈ മാസം 30ന് രാജീവ് ഗൗബ വിരമിക്കുന്ന ഒഴിവിലാണു നിയമനം. 2019ൽ ക്യാബിനറ്റ് സെക്രട്ടറിയായ ഗൗബയ്ക്ക് 2021 മുതൽ കാലാവധി നീട്ടി നൽകുകയായിരുന്നു. ഇതോടെ, രാജ്യത്തിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ക്യാബിനറ്റ് സെക്രട്ടറിയായിരുന്നതിന്‍റെ റെക്കോഡും അദ്ദേഹത്തിന് സ്വന്തമായി.

1987 ബാച്ച് തമിഴ്നാട് കേഡർ‌ ഐഎഎസ് ഉദ്യോഗസ്ഥനാണു സോമനാഥൻ. രണ്ടു വർഷമാണു കാലാവധി. സാമ്പത്തിക നയരൂപീകരണത്തിൽ മികച്ച പാരമ്പര്യമുള്ള സോമനാഥൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. 2015-17ൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ പ്രവർത്തിച്ചിരുന്നു. കൊവിഡ് 19 വ്യാപനകാലത്തെ പിഎം ഗരീബ് കല്യാൺ യോജന, ആത്മനിർഭർ ഭാരത് പ്രഖ്യാപനങ്ങളിൽ സുപ്രധാന പങ്കുവഹിച്ചു. 2020-21ൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾക്കു പിന്നിലും സോമനാഥനായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›