ഹോം › ദേശീയം

ട്രെയിനില്‍ സീറ്റിന് വേണ്ടി തര്‍ക്കം; യുവാവിനെ 16 കാരന്‍ കുത്തിക്കൊന്നു

By MJ News Desk · 22 Nov 2024, 10:22 PM

ന്യൂഡല്‍ഹി: ലോക്കല്‍ ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഘട്കോപ്പര്‍ റെയില്‍വേ സ്റ്റേഷനില്‍ പതിനാറുകാരന്‍ യുവാവിനെ കുത്തിക്കൊന്നു. ടിറ്റ്വാലയില്‍ നിന്ന് ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിലേക്കുള്ള ഫാസ്റ്റ് ട്രെയിനിലാണ് സംഭവം. യാത്രയ്ക്കിടെ ഭലേറാവുവും പ്രായപൂര്‍ത്തിയാകാത്തയാളും തമ്മില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കമുണ്ടായി കൊല്ലപ്പെട്ട ഭലേറാവു പ്രതിയുമായി കൈയ്യേറ്റമുണ്ടായിരുന്നുവെന്നും ഭലേറാവുനെ പ്രതി കുത്തിക്കൊല്ലുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. നവംബര്‍ 15 നാണ് സംഭവം നടന്നത്, ബുധനാഴ്ച ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തു. കൂടെ സഞ്ചരിച്ച പ്രതിയുടെ സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ തെളിവ് നശിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഭലേറാവുവിനെ രാജവാഡി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ കൗമാരക്കാരന്‍ കൊലപാതകം സമ്മതിച്ചു, കത്തി വീടിന്റെ മേല്‍ക്കൂരയില്‍ ഒളിപ്പിച്ചതായും തിരിച്ചറിയാതിരിക്കാന്‍ മുടി മുറിച്ചതായും വെളിപ്പെടുത്തി. പ്രതിയായ 16കാരനെ ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് അയച്ചിരിക്കുകയാണ് .  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#16 year old#mumbai#train

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›