ഹോം › ദേശീയം

വ്യാജ എൻ സി സി ക്യാമ്പിൽ 13 പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട വിഷയത്തിൽ 11 പേർ അറസ്റ്റിൽ

By MJ Desk · 21 Aug 2024, 02:55 PM

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ വ്യാജ എൻ സി സി ക്യാമ്പിൽ പങ്കെടുത്ത 13 പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായെന്ന റിപ്പോർട്ടിൽ ദേശീയ വനിത കമ്മീഷൻ ഇടപെട്ടു. ഓഗസ്റ്റ് ആദ്യവാരം കൃഷ്ണഗിരിയിലെ സ്വകാര്യ സ്‌കൂളിൽ നടന്ന വ്യാജ എൻസിസി ക്യാമ്പിൽ വെച്ചാണ് പീഡനം നടന്നത്. സംഭവത്തിൽ ക്യാമ്പസ് സംഘടിപ്പിച്ചവർ അടക്കം 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. സ്‌കൂൾ പ്രിൻസിപ്പലും അധ്യാപകരും അടക്കമുള്ളവരാണ് അറസ്റ്റിലായത്. 17 പെൺകുട്ടികൾ അടക്കം 41 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഒരു പെൺകുട്ടി രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തുവരുന്നത്. സംഭവത്തെ കുറിച്ച് അധ്യാപകർക്ക് അറിയാമായിരുന്നുവെങ്കിലും മറച്ചുവെക്കാനായിരുന്നു ശ്രമം. പെൺകുട്ടികൾ രാത്രിയിൽ താമസിച്ചിരുന്ന ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പീഡനം

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#krishnagiri#ncc camp#rape

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›