ഭഗത് സിംഗിനെ തൂക്കിലേറ്റിയത് അനുകരിച്ച 12കാരൻ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു

ധീര വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ഭഗത് സിംഗിനെ തൂക്കിലേറ്റിയത് അനുകരിക്കാൻ ശ്രമിച്ച 12കാരൻ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. മധ്യപ്രദേശിലെ മന്ദ്സോർ ജില്ലയിലെ ഭോലിയ ഗ്രാമത്തിലാണ്
 

ധീര വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ഭഗത് സിംഗിനെ തൂക്കിലേറ്റിയത് അനുകരിക്കാൻ ശ്രമിച്ച 12കാരൻ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. മധ്യപ്രദേശിലെ മന്ദ്‌സോർ ജില്ലയിലെ ഭോലിയ ഗ്രാമത്തിലാണ് സംഭവം

മൊബൈൽ ഫോണിൽ ഭഗത് സിംഗിന്റെ ജീവിതകഥ ആധാരമാക്കിയ നാടകം കാണുകയായിരുന്നു കുട്ടി. ഇതിനിടെ ഭഗത് സിംഗിനെ തൂക്കിലേറ്റിയത് അനുകരിക്കാൻ ശ്രമിച്ചു. എന്നാൽ കയർ കഴുത്തിൽ കുരുങ്ങി മരിക്കുകയായിരുന്നു

ശ്രേയാംസ് എന്ന കുട്ടിയാണ് മരിച്ചതെന്ന് മന്ദ്‌സോർ എസ് പി പറഞ്ഞു. ശ്വാസം മുട്ടിയാണ് മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.