{"vars":{"id": "89527:4990"}}

ഒരു വർഷത്തിനിടെ കടത്തിയത് 127 കിലോ സ്വർണം; നടി രന്യ റാവുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു
 

 

സ്വർണക്കടത്ത് കേസിൽ കന്നഡ നടിയും കർണാടക മുൻ ഡിജിപി രാമചന്ദ്ര റാവുവിന്റെ വളർത്തു മകളുമായ രന്യ റാവുവിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു. 102 കോടിയുടെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം. ഒരു വർഷത്തിനുള്ളിൽ രന്യ 127 കിലോ ഗ്രാം സ്വർണം ഇന്ത്യയിലേക്ക് കടത്തിയെന്നും അത് വിവിധ ജ്വല്ലറികളിൽ വിറ്റഴിച്ചെന്നും ഇഡി പറയുന്നു. 

ബംഗളൂരുവിലെ പ്രത്യേക പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. രന്യയെ കൂടാതെ അവരുടെ സഹായി തരുൺ കൊണ്ടുരു, ബെല്ലാരി സ്വദേശിയായ സ്വർണവ്യാപാരി സാഹിൽ സക്കറിയ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ബംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് രന്യ റാവുവിനെ 14.2 കിലോ സ്വർണവുമായി പിടികൂടിയത്. 

15 ദിവസത്തിനിടെ നാലാം തവണ ദുബൈ യാത്ര നടത്തി തിരിച്ചു വന്നപ്പോഴായിരുന്നു അറസ്റ്റ്. രന്യയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.06 കോടിയുടെ സ്വർണാഭരണങ്ങളും 2.67 കോടി രൂപയും കണ്ടെത്തി. ഒരു കിലോ സ്വർണം കടത്തുന്നതിന് ഇവർ 4 മുതൽ അഞ്ച് ലക്ഷം രൂപ വരെ കമ്മീഷനായി വാങ്ങിയിരുന്നുവെന്നാണ് റിപ്പോർട്ട്. നിലവിൽ ബംഗളൂരു സെൻട്രൽ ജയിലിലാണ് നടി