സംഘർഷ സാധ്യത: കർണാടകയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

സംഘർഷ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കർണാടകയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ആറ് മണി മുതൽ 21ന് അർധ
 

സംഘർഷ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കർണാടകയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ ആറ് മണി മുതൽ 21ന് അർധ രാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നിരോധനാജ്ഞയെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

വ്യാഴാഴ്ച വിവിധ രാഷ്ട്രീയ-സാമൂഹിക വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് നടപടി. മംഗലാപുരത്ത് ബുധനാഴ്ച രാത്രി 9 മണി മുതൽ വെള്ളിയാഴ്ച രാത്രി വരെയാണ് നിരോധനാജ്ഞയുള്ളത്.

ബംഗളൂരുവിൽ പ്രതിഷേധറാലികൾക്ക് അനുമതി നൽകില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു അറിയിച്ചു. പല സംഘടനകളും റാലിക്ക് അനുമതി തേടിയിട്ടുണ്ടെങ്കിലും നിഷേധിക്കുകായിയരുന്നു. നിയമം ലംഘിച്ച് റാലി നടത്തിയാൽ കർശന നടപടിയെടുക്കുമെന്നും കമ്മീഷണർ അറിയിച്ചു