യുപിയിൽ 15 ജില്ലകൾ പൂർണമായും അടക്കും; അവശ്യ സാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങരുത്

കൊവിഡ് 19 വ്യാപനം പിടിച്ചുകെട്ടുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ. ലക്നൗ, ആഗ്ര, നോയിഡ അടക്കം 15 ജില്ലകൾ പൂർണമായും അടച്ചിടാൻ തീരുമാനായി. വാരണാസിയും അടച്ചിടുന്ന
 

കൊവിഡ് 19 വ്യാപനം പിടിച്ചുകെട്ടുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ. ലക്‌നൗ, ആഗ്ര, നോയിഡ അടക്കം 15 ജില്ലകൾ പൂർണമായും അടച്ചിടാൻ തീരുമാനായി. വാരണാസിയും അടച്ചിടുന്ന ജില്ലകളിൽ ഉൾപ്പെടും. അവശ്യ സാധനങ്ങൾ വാങ്ങാൻ പോലും ആളുകൾ പുറത്തിറങ്ങരുതെന്നാണ് നിർദേശം

അവശ്യസാധനങ്ങൾ ആവശ്യമുള്ളവർക്ക് പോലീസ് വീടുകളിൽ എത്തിച്ചു നൽകും. ബുധനാഴ്ച അർധരാത്രി മുതൽ നിയന്ത്രണം നിലവിൽ വരുമെന്ന് ചീഫ് സെക്രട്ടറി ആർ കെ തിവാരി വ്യക്തമാക്കി. ഡൽഹിയുമായി അതിർത്തി പങ്കിടുന്ന ജില്ലകൾ ഉൾപ്പെടെയാണ് അടച്ചിടുന്നത്.

ഗൗതം ബുദ്ധനഗർ, ഗാസിയാബാദ്, ലക്‌നൗ, ആഗ്ര, കാൺപൂർ, വാരണാസി, ഷാംലി, മീററ്റ്, ബറേലി, ബുലന്ദ് ഷെഹർ, ഫിറോസാബാദ്, മഹാരാജ് ഗഞ്ച്, സീതാപൂർ, ഷെഹ്‌റാൻപൂർ, ബസ്തി എന്നി ജില്ലകളാണ് അടച്ചിടുക. പോലീസിന് പുറമെ മെഡിക്കൽ സംഘത്തിനും ഹോം ഡെലിവറിക്കും മാത്രമേ ഈ ജില്ലകളിൽ സഞ്ചാര സ്വാതന്ത്ര്യമുണ്ടായിരിക്കുകയുള്ളു.