ഫാനിന്റെ വേഗതയെ ചൊല്ലി കുട്ടികളുമായി വഴക്കിട്ടു; ഒടുവിൽ 15 വയസ്സുകാരി 12ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മുറിയിലെ ഫാനിന്റെ വേഗതയെ ചൊല്ലി ചൊല്ലി ബന്ധുക്കളോട് വഴക്കിട്ട പതിനഞ്ചു വയസ്സുകാരി പന്ത്രണ്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ചെന്നൈ പുരസവാക്കത്തിലാണ് സംഭവം. സ്കൂൾ വിദ്യാർഥിനിയായ
 

മുറിയിലെ ഫാനിന്റെ വേഗതയെ ചൊല്ലി ചൊല്ലി ബന്ധുക്കളോട് വഴക്കിട്ട പതിനഞ്ചു വയസ്സുകാരി പന്ത്രണ്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ചെന്നൈ പുരസവാക്കത്തിലാണ് സംഭവം. സ്‌കൂൾ വിദ്യാർഥിനിയായ എ റൂഹിയാണ് മരിച്ചത്.

സ്വന്തം അപ്പാർട്ട്‌മെന്റിൽ ബന്ധുക്കളോയ കുട്ടികൾക്കൊപ്പംകളിക്കുകയായിരുന്നു റൂഹി. ഇതിനിടെയാണ് ഫാനിന്റെ വേഗത കുറയ്ക്കണമെന്ന് പറഞ്ഞ് കുട്ടികളുമായി തർക്കം തുടങ്ങിയത്. ഇതോടെ റൂഹിയുടെ അമ്മ ഇടപെടുകയും വഴക്ക് ഒഴിവാക്കാനായി റൂഹിയോട് അടുത്ത മുറിയിൽ പോയി ഇരിക്കാനും നിർദേശിച്ചു. എന്നാൽ നേരെ ടെറസിലേക്ക് പോയ റൂഹി ഇവിടെ നിന്ന് ചാടി മരിക്കുകയായിരുന്നു.