{"vars":{"id": "89527:4990"}}

ഹരിയാനയിൽ 16കാരൻ അമ്മയെ കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊന്നു
 

 

ഹരിയാനയിൽ 16കാരൻ അമ്മയെ കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ലഡ് വ ജില്ലയിലെ ദുധ ഗ്രാമത്തിലാണ് സംഭവം. 45കാരിയായ മുകേഷ് റാണിയാണ് കൊല്ലപ്പെട്ടത്. വിവാഹമോചനത്തിന് ശേഷം ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു റാണി. മകൻ പിതാവിനൊപ്പമായിരുന്നു താമസം

കഴിഞ്ഞ ദിവസം രാത്രി ഇവരുടെ വീട്ടിലെത്തിയ മകൻ കയ്യിലിരുന്ന കോടാലി എടുത്ത് അമ്മയെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ റാണിയെ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സക്കിടെ അവർ മരിക്കുകയായിരുന്നു

സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതിയായ കുട്ടി അമ്മയെ ആക്രമിച്ച ശേഷം ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.