ഹോം › ദേശീയം

സഹോദരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫോണില്‍ സൂക്ഷിച്ചു: സുഹൃത്തിനെ കൊലപ്പെടുത്തി 18കാരൻ

By News Desk · 18 Oct 2024, 07:27 PM

മീററ്റ്: സഹോദരിയേക്കുറിച്ച് മോശം സംസാരിക്കുകയും സ്വകാര്യ ചിത്രങ്ങള്‍ ഫോണില്‍ സൂക്ഷിക്കുകയും ചെയ്ത സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം തീയിട്ട് കൊലപ്പെടുത്തിയ 18കാരന്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ബുലന്ദ്‌ഷെഹറിലെ തഹാര്‍പൂരിലെ അഹാറിലാണ് സംഭവം. വ്യാഴാഴ്ചയാണ് പൊലീസ് 18കാരനെ അറസ്റ്റ് ചെയ്തത്. ഉറ്റ സുഹൃത്തായ 19കാരനെ ഒക്ടോബര്‍ 9നാണ് 18കാരന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. 2023ല്‍ നടന്ന ഒരു ബലാത്സംഗ കേസിലെ കുറ്റാരോപിതനാണ് 18കാരനെന്നാണ് പൊലീസ് വിശദമാക്കുന്നത്. സുഹൃത്തുക്കള്‍ ഒന്നിച്ച് മദ്യപിക്കുന്ന സമയത്താണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുന്നത്. 18കാരന്റെ സഹോദരിയുടെ ഒപ്പം ഒളിച്ചോടുമെന്നും സഹോദരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫോണിലുണ്ടെന്നും 19കാരന്‍ പറഞ്ഞതാണ് അക്രമണത്തിന് പ്രകോപനമായത് എന്നാണ് പൊലീസ് വിശദമാക്കുന്നത്. ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന 18കാരന്റെ ആവശ്യം സുഹൃത്ത് വക വച്ചില്ല. ഇതോടെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റവും പിന്നീട് കയ്യേറ്റത്തിലേക്കും കാര്യങ്ങള്‍ എത്തിയത്. മദ്യ ലഹരിയില്‍ സുഹൃത്തിനെ വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം സുഹൃത്തിനെ ബൈക്കിന് സമീപത്ത് കിടത്തി പെട്രോള്‍ ടാങ്ക് തുറന്ന് ടാങ്കിലേക്ക് തീയിട്ടാണ് 18കാരന്‍ ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് 18കാരന്‍ കടന്നു കളയുകയായിരുന്നു. 19കാരന്റെ മൃതദേഹം കണ്ടെത്തിയതിനേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തിലേക്ക് സംശയത്തിന്റെ സൂചനകള്‍ എത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›