ഹോം › ദേശീയം

നാട്ടുകാരെ വീട്ടുതടങ്കലിലാക്കി; 180 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചു

By MJ News Desk · 10 Dec 2024, 06:31 PM

നാട്ടുകാരെ തടവിലാക്കി രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള മസ്ജിദിന്റെ ഒരുഭാഗം പൊളിച്ച് നീക്കി ജില്ലാ അധികൃതര്‍. റോഡ് കൈയ്യേറിയെന്ന വിചിത്രമായ ആരോപണം ഉന്നയിച്ചാണ് ആസൂത്രിതമായ പൊളിച്ചുനീക്കല്‍ നടന്നത്. ഉത്തര്‍ പ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. ലലൗലി ടൗണിലെ സാദര്‍ ബസാറിലുള്ള നൂരി ജുമാ മസ്ജിദാണ് അധികൃതര്‍ തകര്‍ത്തത്. ഇന്ന് രാവിലെ ബുള്‍ഡോസര്‍ ഉപയോഗിച്ച് അധികൃതര്‍ പള്ളിയുടെ ഒരു ഭാഗം തകര്‍ക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ വ്യക്തമാക്കി കയ്യേറ്റം ആരോപിച്ചുള്ള ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി 13ന് പരിഗണിക്കാനിരിക്കെയാണ് ജില്ലാ ഭരണകൂടം തിരക്കിട്ട് പ്രധാനഭാഗങ്ങള്‍ പൊളിച്ചത്.എഡിഎം അവിനാഷ് ത്രിപാഠി, എഎസ്പി വിജയ് ശങ്കര്‍ മിശ്ര എന്നിവരുടെ സാന്നിധ്യത്തില്‍ വന്‍ സായുധ പൊലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചാണ് പള്ളിയുടെ ഭാഗങ്ങള്‍ പൊളിച്ചത്. പ്രദേശവാസികളായ 25,000 പേര്‍ വീട്ടുതടങ്കലിലാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#masjid#noori masjid#up

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›