കർണാടകയിൽ ദുരഭിമാന കൊല: ഗർഭിണിയായ 19കാരിയെ അച്ഛനും സഹോദരനും ചേർന്ന് വെട്ടിക്കൊന്നു
Dec 22, 2025, 10:51 IST
കർണാടകയിലെ ഹുബ്ബള്ളിയിൽ ദുരഭിമാന കൊല. ഗർഭിണിയായ 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു. മാന്യത പാട്ടീൽ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. മൂന്ന് മാസം ഗർഭിണിയായിരുന്നു മാന്യത
ഇതര ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണം. വിവാഹശേഷം ഹുബ്ബള്ളിയിൽ നിന്ന് ഹാവേരി എന്ന സ്ഥലത്തേക്ക് പെൺകുട്ടിയും ഭർത്താവും താമസം മാറിയിരുന്നു. ജന്മനാടായ ഹുബ്ബള്ളിയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അച്ഛനും സഹോദരനും അടക്കമുള്ള ബന്ധുക്കൾ ആക്രമിച്ചത്
പെൺകുട്ടിയുടെ ഭർത്താവ് വിവേകാനന്ദയെയും യുവാവിന്റെ മാതാപിതാക്കളെയും യുവാവിന്റെ വീട്ടിലെത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. പിന്നാലെ മാന്യതയെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്