ഹോം › ദേശീയം

അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ നൽകും; രജിസ്‌ട്രേഷൻ നാളെ ആരംഭിക്കുമെന്ന് കെജ്രിവാൾ

By MJ Desk · 12 Dec 2024, 04:35 PM

ഡൽഹിയിൽ മൂന്നാം തവണയും അധികാരത്തിലെത്തിയാൽ 18 വയസ് പൂർത്തിയായ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 2100 രൂപ നിക്ഷേപിക്കുമെന്ന് ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. ഇതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ നാളെ ആരംഭിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ഒക്ടോബറിൽ എല്ലാ സ്ത്രീകൾക്കും ആയിരം രൂപ കൊടുക്കുമെന്നാണ് ഞാൻ പറഞ്ഞിരുന്നത്. എന്നാൽ ചില സ്ത്രീകൾ എന്നോട് നേരിട്ട് സംസാരിച്ചപ്പോൾ പണപ്പെരുപ്പം കാരണം 1000 രൂപ കൊണ്ട് തികയില്ലെന്ന് എന്നോട് പറഞ്ഞു. ഇതോടെയാണ് 2100 രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് കെജ്രിവാൾ പറഞ്ഞു കഴിഞ്ഞ മാർച്ചിൽ കെജ്രിവാൾ മുഖ്യമന്ത്രിയായിരിക്കെ പ്രായപൂർത്തിയായ എല്ലാ സ്ത്രീകൾക്കും ആയിരം രൂപ വീതം പ്രതിമാസം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിൽ 2100 രൂപയാക്കി വർധിപ്പിച്ച കെജ്രിവാളിന്റെ നിർദേശം ഡൽഹി മന്ത്രിസഭ പാസാക്കുകയും ചെയ്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#aravind kejriwal

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›