ഹോം › ദേശീയം

സ്‌കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്നു; ഞെട്ടിക്കുന്ന സംഭവം യുപിയിൽ

By MJ Desk · 27 Sep 2024, 02:50 PM

ഉത്തർപ്രദേശിൽ സ്‌കൂളിന്റെ യശസ്സിനും അഭിവൃദ്ധിക്കുമായി രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്നു. ഹാത്രാസിൽ സെപ്റ്റംബർ 22ന് ഹോസ്റ്റൽ മുറിയിൽ വെച്ചാണ് കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നത്. സ്‌കൂൾ ഡയറക്ടർ ദിനേശ് ബാഗേൽ, ബാഗേലിന്റെ പിതാവ് യശോധരൻ സിംഗ്, അധ്യാപകരായ ലക്ഷ്മൺ സിംഗ്, വീർപാൽ സിംഗ്, രാംപ്രകാശ് സോളങ്കി എന്നിവർക്ക് കൊലപാതകത്തിൽ പങ്കുള്ളതായി എസ് പി നിപുൺ അഗർവാൾ അറിയിച്ചു സപഹാവ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ റാസ്ഗവാനിലെ ഡിഎൽ പബ്ലിക് സ്‌കൂളിലാണ് സംഭവം. സെപ്റ്റംബർ ആറിന് മറ്റൊരു ആൺകുട്ടിയെ നരബലി നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ കുട്ടി നിലിളിച്ചതോടെ ഇത് പാളി. സെപ്റ്റംബർ 22ന് സ്‌കൂളിന് പുറകിലുള്ള കുഴൽക്കിണറിന് സമീപം രണ്ടാം ക്ലാസുകാരനെ ബലി നൽകാനായിരുന്നു ശ്രമം. ഇവിടേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി ഉണരുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#murder#up

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›