ഹോം › ദേശീയം

ഓസ്‌ട്രേലിയന്‍ വര്‍ക്കിങ് ഹോളിഡേ മേക്കര്‍ വീസ പ്രോഗ്രാമിലേക്ക് അപേക്ഷിച്ചത് 40,000 ഇന്ത്യക്കാര്‍

By News Desk · 15 Oct 2024, 07:56 AM

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ ഒരു വര്‍ഷംവരെ താമസിച്ച് ജോലി ചെയ്യാനോ, പഠിക്കാനോ സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് അവസരം ലഭിക്കുന്ന ഓസ്‌ട്രേലിയന്‍ വര്‍ക്കിങ് ഹോളിഡേ മേക്കര്‍ വീസ പ്രോഗ്രാമിലേക്ക് ഇതുവരെ അപേക്ഷിച്ചത് 40,000 പേര്‍. വീസ പ്രോഗ്രാമിന് തുടക്കമായി രണ്ടാഴ്ചയാവുമ്പോഴേക്കുമാണ് ആയിരം പേര്‍ക്കുള്ള അവസരത്തിനായി നാല്‍പത് ഇരട്ടി വീസ അപേക്ഷകള്‍ വന്നിരിക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനായാണ് ഓരോ വര്‍ഷവും ആയിരം വീതം മേക്കര്‍ വീസ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒന്നാം തിയതിയായിരുന്നു വീസ ബാലറ്റ് എന്ന ഇതിനായുള്ള പദ്ധതിക്ക് തുടക്കമിട്ടത്. 31 വരെയാണ് അപേക്ഷിക്കാന്‍ സാധിക്കുക. വീസ ലഭിക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം ആദ്യത്തില്‍തന്നെ ഓസ്‌ട്രേലിയയിലേക്കു പറക്കാനാവും. ഓസ്‌ട്രേലിയയുടെ സംസ്‌കാരം അറിയാനും അനുഭവിക്കാനും ഈ വീസയില്‍ രാജ്യത്തെത്തുന്നതിലൂടെ ഇന്ത്യക്കാര്‍ക്ക് സാധിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ മന്ത്രി തിസ്‌ലേ ത്വെയിറ്റ് വ്യക്തമാക്കി. തങ്ങളുടെ രാജ്യത്ത് ഇന്ത്യക്കാരായ 10 ലക്ഷത്തോളം പേര്‍ ജീവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›