കോയമ്പത്തൂരിൽ കാട്ടാന ആക്രമണത്തിൽ 42കാരനായ കർഷകന് ദാരുണാന്ത്യം
Sep 26, 2025, 12:25 IST
തമിഴ്‌നാട് കോയമ്പത്തൂരിൽ കാട്ടാന ആക്രമണത്തിൽ 42കാരൻ മരിച്ചു. കോയമ്പത്തൂർ മരുതാലയത്തിലാണ് സംഭവം. തെങ്ങിൻത്തോപ്പിൽ ജോലി ചെയ്യുകയായിരുന്ന കർഷകനെയാണ് ഒറ്റയാൻ ആക്രമിച്ചത്.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. കാട്ടാന മുന്നിൽപ്പെട്ടതോടെ ഇയാൾക്ക് രക്ഷപ്പെടാനായില്ല. ഗുരുതരമായി പരുക്കേറ്റ കർഷകൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
സംഭവത്തെ തുടർന്ന് നാട്ടുകാർ സ്ഥലത്ത് പ്രതിഷേധിച്ചു. വന്യജീവി ആക്രമണം തടയാൻ വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം