{"vars":{"id": "89527:4990"}}

മ്യാൻമറിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചനം; പ്രകമ്പനം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും
 

 

മ്യാൻമറിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്‌കൈയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയുടെ ഭാഗങ്ങളിലും അനുഭവപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, നാഗാലാൻഡ്, അസം എന്നിവിടങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. 

ഇന്ന് രാവിലെ 6.10ഓടെയാണ് സംഭവം. മണിപ്പൂരിലെ ഉക്രുലിൽ നിന്നും 27 കിലോമീറ്റർ അകലെ 15 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാഗാലാൻഡിലെ വോഖയിൽ നിന്ന് 155 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. 

ചൊവ്വാഴ്ച രാത്രി 12.10ഓടെ മഹാരാഷ്ട്രയിലെ സതാരയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തൊട്ടുപിന്നാലെ ടിബറ്റിലും പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മ്യാൻമറിൽ ഭൂചലനമുണ്ടായത്.