മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരിച്ചത് 54 പേർ; കലാപം രൂക്ഷമാകുന്നു
 

 

മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ ചുരാചന്ദ്പൂർ ജില്ലാ ആശുപത്രി, ഇംഫാൽ റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട്, ജവഹർലാൽ നെഹ്‌റു മെഡിക്കൽ സയൻസ് ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. ചുരാചന്ദ്പൂരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് നാല് പേർ മരിച്ചത്

അതേസമയം മണിപ്പൂരിൽ കലാപം രൂക്ഷമാകുകയാണ്. സംഘർഷം രൂക്ഷമായ പ്രദേശങ്ങളിൽ സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചതായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി താമസിച്ചു.