അസമിൽ 644 തീവ്രവാദികൾ ആയുധം വെച്ച് കീഴടങ്ങിയതായി പോലീസ്
അസമിൽ നിരോധിത സംഘടനകളിലെ 644 തീവ്രവാദികൾ ആയുധം വെച്ച് കീഴടങ്ങിയതായി പോലീസ്. 177 ആയുധങ്ങളുമായാണ് ഇവർ കീഴടങ്ങിയത്. ഉൾഫ, എൻ ഡി എഫ് ബി, ആർഎൻഎൽഎഫ്, കെ
Jan 23, 2020, 19:36 IST
അസമിൽ നിരോധിത സംഘടനകളിലെ 644 തീവ്രവാദികൾ ആയുധം വെച്ച് കീഴടങ്ങിയതായി പോലീസ്. 177 ആയുധങ്ങളുമായാണ് ഇവർ കീഴടങ്ങിയത്.
ഉൾഫ, എൻ ഡി എഫ് ബി, ആർഎൻഎൽഎഫ്, കെ എൽ ഒ, സിപിഐ(മാവോയിസ്റ്റ്), എഡിഎഫ്, എൽഎൽഎഫ്ബി തുടങ്ങിയ സംഘടനകളിലെ അംഗങ്ങളാണ് കീഴടങ്ങിയത്. അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാളിന് മുന്നിലാണ് ഇവർ കീഴടങ്ങിയത്.
എട്ട് തീവ്രവാദ ഗ്രൂപ്പുകളിലെ 644 ഭീകരർ കീഴടങ്ങി. സംസ്ഥാനത്തെ പോലീസിന് ഏറ്റവും സന്തോഷമുള്ള ദിവസമാണിതെന്ന് ഡിജിപി ഭാസ്കർ ജ്യോതി മഹാന്ദ പറഞ്ഞു. അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ കീഴടങ്ങലുകളിലൊന്നാണിത്.