{"vars":{"id": "89527:4990"}}

ഡൽഹി ചെങ്കോട്ടക്ക് സമീപം സ്‌ഫോടനം: 9 മരണം, നിരവധി പേർക്ക് പരുക്ക്; പ്രധാന നഗരങ്ങളിൽ ജാഗ്രതാ നിർദേശം
 

 

ഡൽഹി ചെങ്കോട്ടക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പർ 1ന് സമീപം നിർത്തിയിട്ട രണ്ട് കാറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഒമ്പത് പേർ സ്‌ഫോടനത്തിൽ മരിച്ചതായാണ് റിപ്പോർട്ട്. 26 പേർക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങൾ സ്‌ഫോടനത്തെ തുടർന്ന് കത്തിനശിച്ചു. 

റോഡിന് നടുവിലാണ് സ്‌ഫോടനം നടന്നത്. ഏഴരയോടെ അഗ്നിരക്ഷാ സേനയും പോലീസും തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ എൻഐഎ, എൻഎസ്ജി ടീമുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. എൻഎസ്ജി സംഘം സ്‌ഫോടനത്തിന്റെ സ്വഭാവം പരിശോധിക്കുകയാണ്. ഭീകരാക്രമണമാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഏഴ് മണിയോടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തെ തുടർന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. മുംബൈയിലും പൂനെയും കർശന സുരക്ഷ ഏർപ്പെടുത്തി.