ചണ്ഡിഗഢ് സർവകലാശാലയിലെ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു; വിദ്യാർഥിനിയുടെ കാമുകനും അറസ്റ്റിൽ
 

 

ചണ്ഡിഗഢ് സർവകലാശാല വനിതാ ഹോസ്റ്റലിൽ നിന്നുള്ള ശുചിമുറി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നുണ്ടായ സംഭവത്തിൽ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ച് വിദ്യാർഥികൾ. ആവശ്യങ്ങൾ പരിഗണിക്കുമെന്ന സർവകലാശാലാ അധികൃതരുടെയും പോലീസിന്റെയും ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സഹപാഠികളുടെ ശുചിമുറി ദൃശ്യങ്ങൾ പെൺകുട്ടി പകർത്തി പ്രചരിപ്പിച്ചെന്ന വാദത്തിൽ കഴമ്പില്ലെന്നും സ്വന്തം വീഡിയോ ദൃശ്യമാണ് കാമുകന് അയച്ചു കൊടുത്തതെന്നും പോലീസ് പറഞ്ഞതോടെയാണ് വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കിയത്

ഇതിന് പിന്നാലെ ആരോപണവിധേയയായ പെൺകുട്ടിയെയും ഇവരുടെ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 24 വരെ സർവകലാശാല അടച്ചിട്ടും. ഷിംല സ്വദേശിയായ സണ്ണി മെഹ്തയെന്ന 23കാരനാണ് അറസ്റ്റിലായത്. ഇയാളെ പഞ്ചാബ് പോലീസിന് കൈമാറി. 

പെൺകുട്ടിയുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു. ഒരു വിദ്യാർഥിനിനി ജീവനൊടുക്കാൻ ശ്രമിച്ചെന്ന പ്രചാരണം വ്യാജമാണെന്നും പോലീസും സർവകലാശാല അധികൃതരും വ്യക്തമാക്കി.