അസം-മേഘാലയ അതിർത്തിയിൽ വെടിവെപ്പ്; വനംവകുപ്പ് ഉദ്യോഗസ്ഥനടക്കം നാല് പേർ കൊല്ലപ്പെട്ടു
 

 

അസം-മേഘാലയ അതിർത്തിയിൽ വെടിവെപ്പ്; വനംവകുപ്പ് ഉദ്യോഗസ്ഥനടക്കം നാല് പേർ കൊല്ലപ്പെട്ടു
അസം-മേഘാലയ അതിർത്തിയിലെ മുക്രോയിൽ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഇതിലൊരാൾ വനംവകുപ്പ് ഉദ്യോഗസ്ഥനാണ്. അനധികൃതമായി മരം മുറിച്ച് കടത്തുന്നത് വനംവകുപ്പ് തടഞ്ഞപ്പോഴാണ് സംഘർഷമുണ്ടാത്. മുറിച്ച മരങ്ങൾ നിറച്ച ഒരു ട്രക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസം വനംവകുപ്പാണ് ട്രക്ക് പിടികൂടിയത്

മരവുമായി വന്ന ട്രക്ക് അസം വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞിട്ടും നിർത്താതെ പോകുകയായിരുന്നു. ഇതോടെ വാഹനത്തിന്റെ ടയറിന് ഉദ്യോഗസ്ഥർ വെടിവെച്ച് വണ്ടി നിർത്തുകയും മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് സംഭവം. എന്നാൽ അഞ്ച് മണിയോടെ മേഘാലയിൽ നിന്നും വലിയ ആൾക്കൂട്ടം സംഘടിച്ച് എത്തുകയും പരസ്പരം വെടിവെപ്പ് ഉണ്ടാകുകയുമായിരുന്നു

ഇതിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥനടക്കം നാല് പേർ കൊല്ലപ്പെട്ടത്. സംഭവമറിഞ്ഞ് കൂടുതൽ പോലീസ് സേന സ്ഥലത്തെത്തി. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണ്.