ഉദയ്പൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
 

 

രാജസ്ഥാനിലെ ഉദയ്പൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചവരിൽ നാല് പേർ കുട്ടികളാണ്. ഗോഗുണ്ട നഗരത്തിലെ വീട്ടിലാണ് ദമ്പതികളുടെയും നാല് കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയത്. സ്ത്രീയെയും കുട്ടികളിൽ ഒരാളെയും തറയിൽ കിടക്കുന്നതായും ബാക്കിയുള്ളവരെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്

പ്രകാശ് ഗമേതി, ഭാര്യ ദുർഗ ഗമേതി, ഇവരുടെ പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ എന്നിവരാണ് മരിച്ചത്. പ്രകാശിന്റെ രണ്ട് സഹോദരൻമാരും ഇവരുടെ സമീപത്ത് തന്നെയാണ് താമസിക്കുന്നത്. വീട്ടിൽ ആളനക്കം ഇല്ലാത്തതിനെ തുടർന്ന് സഹോദരൻ വന്നു നോക്കിയപ്പോഴാണ് വീട്ടിൽ മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.