പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ രാജസ്ഥാൻ കോൺഗ്രസിലുള്ളു: ജയ്‌റാം രമേശ്
 

 

പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെ രാജസ്ഥാൻ കോൺഗ്രസിലുള്ളുവെന്ന് എഐസിസി വക്താവ് ജയ്‌റാം രമേശ്. അശോക് ഗെഹ്ലോട്ട് അനുഭവ സമ്പത്തുള്ള നേതാവാണ്. സച്ചിൻ പൈലറ്റുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന് കരുതുന്നില്ലെന്നും ജയ്‌റാം രമേശ് പ്രതികരിച്ചു. അതേസമയം വിഷയത്തിൽ മല്ലികാർജുൻ ഖാർഗെയോ മറ്റ് നേതാക്കളോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല

എന്തുവന്നാലും മുഖ്യമന്ത്രി കസേരയിൽ നിന്ന് അനങ്ങില്ലെന്ന വാശിയിലാണ് ഗെഹ്ലോട്ട്. അവസാന ഒരു വർഷം പദവി വേണമെന്ന നിലപാടിലാണ് സച്ചിൻ പൈലറ്റ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ചുമതല ഗെഹ്ലോട്ടിനാണെന്ന് പറഞ്ഞ സച്ചിൻ അവിടെ തെരഞ്ഞെടുപ്പ് വിജയത്തിനായി ശ്രമിക്കുകയാണ് ഗെഹ്ലോട്ട് ചെയ്യേണ്ടെന്നും പറഞ്ഞു. 

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ പ്രവേശിക്കാനിരിക്കുമ്പോഴാണ് പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുന്നത്. സർക്കാരിന്റെ കാലാവധി തീരാൻ ഒരു വർഷം മാത്രമാണ് ശേഷിക്കുന്നത്. ഹൈക്കമാൻഡ് നൽകിയ വാഗ്ദാനം പാലിക്കണമെന്നാണ് സച്ചിൻ പൈലറ്റിന്റെ ആവശ്യം. ഡിസംബർ വരെ കാത്തിരിക്കുമെന്നും ഇതിന് ശേഷം കടുത്ത നടപടി സ്വീകരിക്കുമെന്നും സച്ചിൻ ക്യാമ്പ് അറിയിക്കുന്നു.