തരൂരിന് വിലക്കെന്ന വാർത്തയിൽ സോണിയ ഗാന്ധിക്ക് അതൃപ്തി; വിശദീകരണം തേടി
 

 

തരൂരിന് വിലക്കെന്ന വാർത്തയിൽ സോണിയ ഗാന്ധിക്ക് അതൃപ്തി; വിശദീകരണം തേടി
ശശി തരൂരിന്റെ മലബാർ പര്യടനത്തിന് കെപിസിസി അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയെന്ന വാർത്തയിൽ നെഹ്‌റു കുടുംബത്തിന് അതൃപ്തി. എം കെ രാഘവൻ നൽകിയ പരാതിയിൽ സോണിയ ഗാന്ധി വിശദീകരണം തേടി. തരൂരിനെതിരായ സംഘടിത നീക്കത്തെ നിരുത്സാഹപ്പെടുത്താൻ മല്ലികാർജുൻ ഖാർഗെയോട് സോണിയ ഗാന്ധി നിർദേശിച്ചതായാണ് വിവരം

കോഴിക്കോട് തരൂർ പങ്കെടുത്ത സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയ സംഭവത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് എം കെ രാഘവൻ പരാതി നൽകിയത്. സംഭവം ഗുരുതരമാണെന്നും അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കണമെന്നും രാഘവൻ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം അറിയുന്ന കാര്യങ്ങൾ തുറന്നുപറയുമെന്നും എംകെ രാഘവൻ പറഞ്ഞിരുന്നു

വിവാദങ്ങൾക്കിടെ കോൺഗ്രസ് നേതാവ് ശശി തരൂർ ഇന്ന് മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാവിലെ പാണക്കാട് വച്ച് ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളെ കാണും.


ഡി.സി.സി ഓഫീസിലെത്തി കോൺഗ്രസ് നേതാക്കളുമായും തരൂർ കൂടിക്കാഴ്ച നടത്തും. ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർഥികളുമായി തരൂർ സംവദിക്കും.