സ്വവർഗ വിവാഹത്തിന് സാധുത തേടിയുള്ള ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
 

 

സ്വവർഗ വിവാഹത്തിന് സാധുത തേടിയുള്ള ഹർജികളിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് നൽകിയത്. അറ്റോർണി ജനറലിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നാലാഴ്ചക്കുള്ളിൽ മറുപടി അറിയിക്കാനാണ് നിർദേശം

പത്ത് വർഷമായി ഹൈദരാബാദിൽ ഒരുമിച്ച് കഴിയുന്ന സ്വവർഗ പങ്കാളികളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മതവിവാഹ നിയമങ്ങളിലല്ല പ്രത്യേക വിവാഹ നിയമത്തിലാണ് മാറ്റം തേടുന്നതെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. കേരളാ, ഡൽഹി ഹൈക്കോടതികളിൽ ഹർജികളില്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹൈക്കോടതികളിലെ അപേക്ഷകൾ സുപ്രീം കോടതിയിലേക്ക് മാറ്റാമെന്ന് കേന്ദ്രം സമ്മതിച്ചെന്ന് ഹർജിക്കാർ അറിയിച്ചതോടെയാണ് ചീഫ് ജസ്റ്റിസ് നോട്ടീസ് അയച്ചത്.