{"vars":{"id": "89527:4990"}}

35കാരിയെ വിവാഹം ചെയ്ത് 75കാരൻ; പിറ്റേ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
 

 

ഉത്തർപ്രദേശിൽ 75കാരൻ വിവാഹത്തിന്റെ പിറ്റേ ദിവസം രാവിലെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ജോൻപൂർ ജില്ലയിലെ കുച്ച്മുച്ച് ഗ്രാമത്തിലെ കർഷകനായ സംഗുറാമാണ് മരിച്ചത്. സെപ്റ്റംബർ 29നാണ് ജലാൽപൂർ സ്വദേശിനിയായ 35കാരി മൻഭവതിയെ സംഗുറാം വിവാഹം ചെയ്തത്

ഇരുവരും കോടതിയിൽ വെച്ച് വിവാഹം രജിസ്റ്റർ ചെയ്യുകയും പിന്നീട് അടുത്തുള്ള ക്ഷേത്രത്തിൽ വെച്ച് പരമ്പരാഗത രീതിയിൽ വിവാഹ ചടങ്ങുകൾ നടത്തുകയും ചെയ്തു. എന്നാൽ പിറ്റേന്ന് രാവിലെയായപ്പോഴേക്കും സംഗുറാമിന്റെ ആരോഗ്യ നില വഷളായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

വീണ്ടും വിവാഹം ചെയ്യുന്നതിൽ നിന്ന് കുടുംബം സംഗുറാമിനെ വിലക്കിയിരുന്നു. അപ്രതീക്ഷിത മരണം പ്രദേശവാസികളിൽ അഭ്യൂഹത്തിന് ഇടയാക്കിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ബന്ധുക്കൾ വന്നതിന് ശേഷമേ സംഗുറാമിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തുകയുള്ളുവെന്ന് നാട്ടുകാർ അറിയിച്ചു.