ഹോം › ദേശീയം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി; ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും

By MJ Desk · 12 Dec 2024, 04:05 PM

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബിൽ ഉടനെ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്ക് വന്നത്. ഒറ്റഞ്ഞെടുപ്പിന് വേണ്ടി നിലവിലെ തെരഞ്ഞെടുപ്പ് നിയമങ്ങൾ ഭേദഗതി വരുത്തി കൊണ്ടുള്ള സമഗ്രമായ ഒറ്റ നിയമം ശുപാർശ ചെയ്യുന്ന ബില്ലാകും അവതരിപ്പിക്കുക നിയമസഭകളിലേക്ക് പല സമയങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നും വികസന പ്രവർത്തനങ്ങളെ പിന്നോട്ടു വലിക്കുന്നുവെന്നും കേന്ദ്ര സർക്കാർ പറയുന്നു. നിരവധി തവണ തെരഞ്ഞെടുപ്പ് നടത്തുന്നത് സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്നതായും കേന്ദ്രം പറയുന്നു എന്നാൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം അപ്രായോഗികമാണെന്ന നിലപാടാണ് പ്രതിപക്ഷത്തിന്. ഒരേ സമയം തെരഞ്ഞെടുപ്പെന്ന ആശയം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ബില്ലിനെ എതിർക്കുമെന്നും പ്രതിപക്ഷം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#one nation one election

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›