ഹോം › ദേശീയം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന്റെ കരട് തയ്യാറായി; സർവകക്ഷി യോഗം വിളിക്കാൻ കേന്ദ്രം

By MJ Desk · 10 Dec 2024, 11:52 AM

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ തന്നെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന്റെ ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ബില്ലിന്റെ കരട് തയ്യാറായി. നാളെ കേന്ദ്രമന്ത്രിസഭയുടെ അനുമതിക്ക് വെക്കുന്ന കരട് ബില്ലിൽ ചർച്ചക്കായി കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച രാംനാഥ് കോവിന്ദ് സമിതി നൽകിയ റിപ്പോർട്ട് നേരത്തെ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടേക്കുമെന്ന സൂചനയുമുണ്ട്. വിഷയത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും അഭിപ്രായം കേൾക്കും 2029ൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രാവർത്തികമാക്കാനാണ് കേന്ദ്രത്തിന്റെ ആലോചന. അങ്ങനെയെങ്കിൽ അതിന് ഇടയിൽ നടക്കുന്ന സർക്കാരുകളുടെ നിയമസഭാ കാലാവധി വെട്ടിക്കുറയ്‌ക്കേണ്ടി വരും. നാല് വർഷം മൂന്ന് വർഷം, രണ്ട് വർഷം എന്നിങ്ങനെ നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കപ്പെടും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#one nation one election

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›