ഹോം › ദേശീയം

പ്രിയപ്പെട്ട സുഹൃത്തിനെയാണ് നഷ്ടമായത്; ഓരോ ഇന്ത്യക്കാരന്റെയും നഷ്ടമെന്ന് മുകേഷ് അംബാനി

By MJ Desk · 10 Oct 2024, 10:04 AM

അന്തരിച്ച രത്തൻ ടാറ്റയെ അനുസ്മരിച്ച് മുകേഷ് അംബാനി. രത്തൻ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന് മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും വലിയ നഷ്ടമാണെന്ന് മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യക്കും ഇന്ത്യൻ കോർപറേറ്റ് ലോകത്തിനും വലിയ ദുഃഖകരമായ ദിവസമാണിത്. പ്രിയപ്പെട്ട സുഹൃത്തിനെയാണ് എനിക്ക് നഷ്ടമായതെന്നും മുകേഷ് അംബാനി പറഞ്ഞു അദ്ദേഹവുമായുള്ള ഓരോ ഇടപെടലും എന്നെ വളരയെധികം പ്രചോദിപ്പിക്കുകയും ഊർജസ്വലനാക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എളിമയും മാനുഷിക മൂല്യങ്ങളും വളരെ മഹത്തരമായിരുന്നു. രത്തൻ ടാറ്റ ദീർഘ വീക്ഷണമുള്ള ഒരു വ്യവസായിയും മനുഷ്യസ്‌നേഹിയുമായിരുന്നു. അദ്ദേഹം സമൂഹത്തിന്റെ മഹത്തായ നന്മക്കായി എപ്പോഴും പരിശ്രമിച്ചെന്നും അംബാനി പറഞ്ഞു ഇന്ത്യയ്ക്ക് ഏറ്റവും പ്രഗത്ഭനും കാരുണ്യവാനുമായ മകനെയാണ് നഷ്ടമായത്. ടാറ്റ ഇന്ത്യയെ ലോകത്തിലേക്ക് കൊണ്ടുപോയി. രത്തൻ ടാറ്റ ചുമതലയേറ്റ ശേഷം 70 മടങ്ങ് വളർച്ചാണ് ടാറ്റക്കുണ്ടായത്. റിലയൻസിനും നിതക്കും അംബാനി കുടുംബത്തിനും വേണ്ടി ടാറ്റ കുടുംബത്തിലെ എല്ലാവരോടും ഞാൻ ഹൃദയംഗമായ അനുശോചനം അറിയിക്കുന്നു എന്നും മുകേഷ് അംബാനി അനുശോചന കുറിപ്പിൽ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#mukesh ambani#ratan tata

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›