ജനങ്ങളുടെ മനം കവർന്ന നേതാവ്; വി എസിന് ആദരം അർപ്പിച്ച് തമിഴ്‌നാട് നിയമസഭ
Oct 14, 2025, 11:46 IST
അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദന് ആദരം അർപ്പിച്ച് തമിഴ്‌നാട് നിയമസഭ. നിയമസഭാ സ്പീക്കർ അപ്പാവ് സഭയിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. സമുന്നതനായ നേതാവാണ് വിഎസ് എന്നും ജനങ്ങളുടെ മനംകവരാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും പ്രമേയം അവതരിപ്പിച്ച് സ്പീക്കർ പറഞ്ഞു
അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളോടും കേരളത്തിലെ ജനങ്ങളോടും അനുശോചനം അറിയിക്കുന്നതായും പ്രമേയത്തിൽ പറയുന്നു. ഇടവേളക്ക് ശേഷം ഇന്നാണ് തമിഴ്‌നാട് നിയമസഭ സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ വിഎസിന് ആദരം അർപ്പിക്കുകയായിരുന്നു
ജൂലൈ 21നാണ് വി എസ് അന്തരിച്ചത്. എസ് എ ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. 2006 മുതൽ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവുമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.