{"vars":{"id": "89527:4990"}}

പഞ്ചാബിൽ വിവാഹ ചടങ്ങ് നടക്കുന്നതിനിടെ ആം ആദ്മി പാർട്ടി നേതാവിനെ വെടിവെച്ച് കൊന്നു
 

 

പഞ്ചാബിൽ ആം ആദ്മി നേതാവിനെ വിവാഹ ചടങ്ങിനിടെ വെടിവെച്ച് കൊന്നു. താൻ തരൺ ജില്ലയിലെ സർപഞ്ചായ ജർമൽ സിംഗാണ് കൊല്ലപ്പെട്ടത്. അമൃത്സറിലെ റിസോർട്ടിലാണ് സംഭവം. 

അതിഥികൾക്കൊപ്പം കസേരിയിൽ ഇരിക്കുകയായിരുന്നു ജർമൽ സിംഗ്. ഈ സമയത്ത് ഒരു സംഘം യുവാക്കൾ കയറി വരികയും ഇതിലൊരാൾ വെടിയുതിർക്കുകയുമായിരുന്നു. തലയ്ക്ക് വെടിയേറ്റ ജർമൽ സിംഗ് താഴെ വീണതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയും ചെയ്തു

ജർമൽ സിംഗിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. മുമ്പ് മൂന്ന് തവണ വധശ്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ട നേതാവാണ് ജർമൽ സിംഗ്. പ്രതികൾക്കായി പോലീസ് വ്യാപക തെരച്ചിൽ നടത്തുന്നുണ്ട്.