കര്‍ണ്ണാടകയില്‍ മുസ്‌ളീം വിഭാഗങ്ങള്‍ക്കുള്ള സംവരണം റദ്ദാക്കിയത് തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍; സുപ്രീം കോടതിയുടെ നിരീക്ഷണം

 

കര്‍ണ്ണാടകയില്‍ മുസ്‌ളീം വിഭാഗത്തിനുള്ള നാല്ശതമാനം സംവരണം റദ്ദാക്കിയ ബി ജെ പി സര്‍ക്കാരിന്റെ നടപടി തികച്ചും തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് സുപ്രിം കോടതി. സംവരണം റദ്ദാക്കിയതിനെതിരായ ഹര്‍ജ്ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഈ നിരീക്ഷണം നടത്തിയത്.

അതേ സമയം മുസ്‌ളീം വിഭാഗത്തിന് സംവരണം നിഷേധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഏപ്രില്‍ 18 വരെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഉറപ്പ്‌നല്‍കിയിട്ടുണ്ട്.

സംസ്ഥാന പിന്നോക്ക വിഭാഗകമ്മീഷനാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. മുസ്‌ളീം വിഭാഗങ്ങള്‍ക്കുണ്ടായിരുന്ന സംവരണം റദ്ദാക്കി അത് മറ്റു രണ്ട് വിഭാഗങ്ങള്‍ക്കായി നല്‍കുകയായിരുന്നു.