നടൻ ദിലീപ് കുമാറിന്റെ രണ്ടാമത്തെ സഹോദരനും കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: വിഖ്യാത ബോളിവുഡ് നടൻ ദിലീപ് കുമാറിന്റെ സഹോദരൻ എഹ്സാൻ ഖാൻ കോവിഡ് ബാധിച്ച് മരിച്ചു. 90 വയസ്സായിരുന്നു. ദിലീപ് കുമാറിന്റെ കുടുംബത്തിന് വേണ്ടി അദ്ദേഹത്തിന്റെ കുടുംബസുഹൃത്തായ
 

മുംബൈ: വിഖ്യാത ബോളിവുഡ് നടൻ ദിലീപ് കുമാറിന്റെ സഹോദരൻ എഹ്സാൻ ഖാൻ കോവിഡ് ബാധിച്ച് മരിച്ചു. 90 വയസ്സായിരുന്നു. ദിലീപ് കുമാറിന്റെ കുടുംബത്തിന് വേണ്ടി അദ്ദേഹത്തിന്റെ കുടുംബസുഹൃത്തായ ഫൈസൽ ഫറൂഖിയാണ് ഇക്കാര്യം അറിയിച്ചത്.

ഇവരുടെഇളയ സഹോദരൻ അസ്ലം ഖാനും(88) നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ ഓ​ഗസ്റ്റ് 21 നാണ് അസ്ലം മരിക്കുന്നത്. മഞ്ഞപ്പിത്തവും പ്രമേഹവും ഹൃദയസംബന്ധമായ പ്രശ്നങ്ങളെയും തുടർന്ന് അവയങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് അദ്ദേഹത്തിന്റെ മരണകാരണമായത്.

ഓ​ഗസ്റ്റ് 15 നാണ് അസ്ലമിനെയും എഹ്സാനെയും മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.