ഹോം › ദേശീയം

നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി; ഷാരുഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ ഒരാൾ പിടിയിൽ

By MJ Desk · 08 Nov 2024, 10:13 AM

നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെത് എന്ന പേരിലാണ് ഭീഷണി. ഇന്നലെ രാത്രി മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്കാണ് സന്ദേശം എത്തിയത്. വർളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൽമാനെയും ലോറൻസ് ബിഷ്ണോയ് സംഘത്തെയും പ്രതിപാദിക്കുന്ന ഗാനം പുറത്ത് വന്നിരുന്നു. ഈ ഗാന രചയിതാവിനെയും വധിക്കും എന്നാണ് ഭീഷണി. അതേസമയം, ഷാറൂഖ് ഖാനനെതിരെ വധഭീഷണി നടത്തിയ സംഭവത്തിൽ ഒരു അഭിഭാഷകനെ പിടികൂടി. തന്റെ മൊബൈൽ മോഷണം പോയിരുന്നെന്ന് ഇയാൾ മൊഴി നൽകി. മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് കോടികൾ തങ്ങൾക്ക് നൽകിയില്ലെങ്കിൽ ഷാറുഖ് ഖാനെ തങ്ങൾ ഉപദ്രവിക്കുമെന്ന തരത്തിൽ ഭീഷണി സന്ദേശമെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ ഫോൺകോൾ ലഭിച്ചത് ഛത്തീസ്ഗഢിൽ നിന്നാണ് എന്ന് പൊലീസ് കണ്ടെത്തി. ഫൈസാൻ ഖാൻ എന്നയാളുടെ പേരിലുള്ള ഫോൺ ഉപയോഗിച്ചാണ് അജ്ഞാതർ ഭീഷണിപ്പെടുത്തുന്ന ഫോൺകോൾ ചെയ്തിട്ടുള്ളത്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Death Threats#salman khan

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›