ഹോം › ദേശീയം

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ അസൈന്റ്‌മെന്റാണ് എഡിജിപി ചെയ്തിരുന്നത്: വിഡി സതീശൻ

By MJ Desk · 08 Oct 2024, 03:17 PM

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ അസൈന്റ്‌മെന്റ് ആണ് എഡിജിപി ചെയ്തിരുന്നതെന്നും ഇത്രയൊക്കെ ആരോപണങ്ങൾ വരുമ്പോഴും എഡിജിപി അവിടെ നിൽക്കുകയാണെന്നും സതീശൻ പറഞ്ഞു. കൂടിക്കാഴ്ച സംബന്ധിച്ച ആരോപണങ്ങൾ ആദ്യമായി ഉന്നയിച്ചത് താനാണ്. എന്നാൽ ന്യായീകരണത്തിന്റെ ഭാഗമായി എഡിജിപി സിപിഎമ്മുകാരനല്ലെന്നും പറഞ്ഞിരുന്നുവെന്ന് സതീശൻ പറഞ്ഞു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച മുഖ്യമന്ത്രി പറയാതെയാണ് നടന്നതെങ്കിൽ പട്ടിൽ പൊതിഞ്ഞ ശകാരമെങ്കിലും നൽകാമായിരുന്നു കൂടിക്കാഴ്ച നടന്ന് 16 മാസത്തിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് പ്രഹസനം മാത്രമാണ്. ബിജെപി പ്രസിഡന്റിനെ കുഴൽപ്പണ കേസിൽ ഭരണപക്ഷം സഹായിച്ചെന്നും സതീശൻ ആരോപിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#vd satheeshan

ബന്ധപ്പെട്ട വാർത്തകൾ

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരിമുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›