കര്‍ണാടകയ്ക്ക് പിന്നാലെ ആന്ധ്ര പ്രദേശും; കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം വിലക്കും
Updated: Mar 7, 2026, 11:40 IST
കർണാടക സർക്കാരിന് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം തടയാൻ ആന്ധ്രാ പ്രദേശ് സർക്കാരും. 13 വയസിൽ താഴെയുള്ള കുട്ടികളിൽ സോഷ്യൽ മീഡിയ നിയന്ത്രണമേർപ്പെടുത്താൻ ആന്ധ്ര സർക്കാർ തീരുമാനിച്ചു. 90 ദിവസത്തിനകം ഇത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി
നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഐടി മന്ത്രി ലോകേഷ് നായിഡുവിന്റെ നേതൃത്വത്തിൽ ഇതിനായി സമിതിയെ നിയോഗിച്ചു. മെറ്റ, എക്‌സ്, ഗൂഗിൾ, ഷെയർചാറ്റ് എന്നീ കമ്പനികളുമായി ഇതുമായി ബന്ധപ്പെട്ട് സർക്കാർ ചർച്ച നടത്തി
കർണാടകയിൽ 16 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ വിലക്ക് വരുന്നത്. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം വിലക്കുന്നത് രാജ്യത്ത് തന്നെ ആദ്യം കർണാടകയാണ്.